പൊതുവേദികളിൽ വ്യക്തികളെ അപമാനിക്കുന്ന പ്രവണത വർധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ വിമർശനം നേരിടാറുണ്ട്. രാഷ്ട്രീയ നേതാക്കളും, മുഖ്യമന്ത്രി ഉൾപ്പെടെ, സമാനമായ പ്രവണതകൾ പ്രകടിപ്പിച്ചു കാണാറുണ്ട്. എന്നാൽ, ഇതിനൊരു കാരണം ചില ആളുകൾ പൊതു സമൂഹം എന്ന നിലയ്ക്ക് അനുവാദം കൂടാതെ അവരെ അടുത്തു ഇടപഴകുവാൻ ശ്രമിക്കുന്നതാണ്.
നിങ്ങൾക്ക് അവരെ എന്നും ദൃശ്യ മാധ്യമങ്ങളിൽ കണ്ടു നല്ല പരിചയം ഉണ്ടാകും. അവർ ഒരു സുഹൃത്തിനെപ്പോലെയോ ബന്ധുവിനെപ്പോലെയോ നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷെ അവർക്കു നിങ്ങൾ അങ്ങനെ അല്ല എന്ന് കൂടി ചിന്തിക്കുക. അവരുടെ സ്വകാര്യതയും അവർക്കുള്ള അന്തസ്സും മാനിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്.
മമ്മൂട്ടിയെപ്പോലൊരു നടൻ ഒരു ഇടതുപക്ഷ പ്രവർത്തകനെ പരസ്യമായി വിലക്കിയതാകട്ടെ, അല്ലെങ്കിൽ ഇടതുപക്ഷ പ്രവർത്തകർ ഒരു വലതുപക്ഷ എംഎൽഎയെ കൂകിവിളിച്ചതാകട്ടെ, ഇവയെല്ലാം മനുഷ്യത്വപരമായ പരിഗണനയില്ലാത്ത പ്രവൃത്തികളാണ്. വ്യക്തിപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ പോലും പാലിക്കേണ്ട മര്യാദകൾ ലംഘിക്കപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല.
പ്രശസ്തരെന്നോ രാഷ്ട്രീയക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മറ്റുള്ളവരുടെ അന്തസ്സിനെ മാനിക്കാൻ പഠിക്കേണ്ടതുണ്ട്. ആരെയായാലും പൊതു സമൂഹത്തിനു മുന്നിൽ പുച്ഛിക്കുവോ അവഹേളിക്കുവോ ചെയ്യുമ്പോൾ, അയാൾക്കും ഒരു കുടുംബം ഉണ്ട് എന്നും അയാളും ആരുടെയോ മകനോ, അച്ഛനോ, ആങ്ങളയോ ഒക്കെ ആണ് എന്നും മനസ്സിലാക്കേണ്ടത് ഉണ്ട്. ഈ തിരിച്ചറിവ് സെലിബ്രിറ്റികൾക്കും ഉണ്ടാകണം. അവർ തിരിച്ചു ചിന്തിക്കണം.
പൊതു വേദികളിലും, ചടങ്ങുകളിലും, ഓരോ വ്യക്തിയുടെയും ആദരവ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനുവേണ്ടി എല്ലാവരും സഹകരിക്കണം.
അഭിപ്രായങ്ങൾ (0)
കമന്റ് ചെയ്യാൻ ലോഗിൻ ചെയ്യുക
ഇതുവരെ അഭിപ്രായങ്ങൾ ഇല്ല. ആദ്യത്തെ ആളാകൂ!